പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : ശ്രീമതി.സ്മിത പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് :ശ്രീ.മുഹമ്മദ് ഷമീർ.ടി.കെ പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ...

സ്മിത

പ്രസിഡൻ്റ്

മുഹമ്മദ് ഷമീർ ടി കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജംഷീല ഉസ്മാൻ

ചെയര്‍പേഴ്സണ്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി

ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജി സുരേഷ്കുമാർ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അർജുൻ കെ പി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍, മണ്ണാര്‍ക്കാട് ബ്ളോക്കിലാണ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുമരംപുത്തൂര്‍, പയ്യനെടം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് 37.25 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ഏറനാട് താലൂക്കും, കിഴക്കുഭാഗത്ത് കുന്തിപ്പുഴയും അതിനപ്പുറം മണ്ണാര്‍ക്കാട് പഞ്ചായത്തും കാരാകുറുശി പഞ്ചായത്തും, തെക്കുഭാഗത്ത് കരിമ്പുഴ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കോട്ടോപ്പാടം, കരിമ്പുഴ പഞ്ചായത്തുകളും അരിയൂര്‍ തോടുമാണ്. കുമരംപുത്തൂര്‍ എന്ന പേര് തമിഴകവുമായുള്ള ഒരു പഴയകാലബന്ധത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. പുത്തൂര്‍, പുതൂര്‍ എന്നീ സ്ഥലനാമങ്ങള്‍ തമിഴ്നാട്ടിലും തമിഴുസ്വാധീനമുള്ള പാലക്കാടന്‍ ഗ്രാമങ്ങളിലും വ്യാപകമായി കണ്ടുവരുന്നതാണ്. പശ്ചിമഘട്ടത്തിലെ നിക്ഷിപ്തവനങ്ങളും അരിയൂര്‍ തോടും കുന്തിപ്പുഴയും അതിരിടുന്ന ഭൂവിഭാഗമാണ് കുമരംപുത്തൂര്‍. കുന്തിപ്പുഴക്കപ്പുറത്ത് ഭൂമിശാസ്ത്രപരമായി വേറിട്ടുനില്‍ക്കുന്ന ചങ്ങലേരിയും ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്നു. നീലഗിരി ബയോ റിസര്‍വ്(സൈലന്റ് വാലി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുമരംപുത്തൂര്‍ എന്ന പേര് തമിഴകവുമായുള്ള ഒരു പഴയകാലബന്ധത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. പുത്തൂര്‍, പുതൂര്‍ എന്നീ സ്ഥലനാമങ്ങള്‍ തമിഴ്നാട്ടിലും തമിഴുസ്വാധീനമുള്ള പാലക്കാടന്‍ ഗ്രാമങ്ങളിലും വ്യാപകമായി കണ്ടുവരുന്നതാണ്. മണ്ണാര്‍ക്കാടിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നതുപോലെ ഇവിടെയും തമിഴുവംശജര്‍ പണ്ടുമുതലേ നാടുവാഴികളും ഭൂസ്വാമിമാരും ആയിരുന്നതിന്റെ തെളിവുകളുണ്ട്. പഞ്ചായത്തിലെ പയ്യനെടം പ്രദേശത്തിന് ആ പേരു വന്നതു തന്നെെെ പയ്യന്‍ചെട്ടിയുടെ ഇടം ആയിരുന്നതുകൊണ്ടാണ്. രാജവാഴ്ചയുടെ കാലത്ത് കുമരംപുത്തൂര്‍, കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന നാടുവാഴികള്‍ സാമൂതിരിക്ക് കപ്പം കൊടുത്തിരുന്നു എന്നതിന് തെളിവുകളുണ്ട്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് പഞ്ചായത്തിന് ചരിത്രത്തില്‍ ഇടം നല്‍കുന്നത്. പഞ്ചായത്തില്‍പ്പെട്ട പള്ളിക്കുന്ന് പ്രദേശത്ത് മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ്...

കൂടുതൽ വായിക്കുക