ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കുമരംപുത്തൂര്‍ എന്ന പേര് തമിഴകവുമായുള്ള ഒരു പഴയകാലബന്ധത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. പുത്തൂര്‍, പുതൂര്‍ എന്നീ സ്ഥലനാമങ്ങള്‍ തമിഴ്നാട്ടിലും തമിഴുസ്വാധീനമുള്ള പാലക്കാടന്‍ ഗ്രാമങ്ങളിലും വ്യാപകമായി കണ്ടുവരുന്നതാണ്. മണ്ണാര്‍ക്കാടിന്റെ പലഭാഗങ്ങളിലും ഉണ്ടായിരുന്നതുപോലെ ഇവിടെയും തമിഴുവംശജര് പണ്ടുമുതലേ നാടുവാഴികളും ഭൂസ്വാമിമാരും ആയിരുന്നതിന്റെ തെളിവുകളുണ്ട്. പഞ്ചായത്തിലെ പയ്യനെടം പ്രദേശത്തിന് ആ പേരു വന്നതു തന്നെെെ പയ്യന്ചെട്ടിയുടെ ഇടം ആയിരുന്നതുകൊണ്ടാണ്. രാജവാഴ്ചയുടെ കാലത്ത് കുമരംപുത്തൂര്‍, കോഴിക്കോട് സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു. ഈ പ്രദേശത്തുണ്ടായിരുന്ന നാടുവാഴികള്‍ സാമൂതിരിക്ക് കപ്പം കൊടുത്തിരുന്നു എന്നതിന് തെളിവുകളുണ്ട്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് പഞ്ചായത്തിന് ചരിത്രത്തില്‍ ഇടം നല്‍കുന്നത്. പഞ്ചായത്തില്‍പ്പെട്ട പള്ളിക്കുന്ന് പ്രദേശത്ത് മലബാര്‍ കലാപത്തോടനുബന്ധിച്ച് ബ്രിട്ടീഷ്...
കൂടുതൽ വായിക്കുക